രാജസ്ഥാനിൽ 73.85% പോളിംഗ്, തെലുങ്കാനയിൽ 67%
12:48 AM Dec 08, 2018 | Deepika.com
ജയ്പുർ/ഹൈദരാബാദ്: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെലുങ്കാനയിൽ 67 ശതമാനമാണു പോളിംഗ്. രണ്ടിടത്തും പോളിംഗ് ശതമാനത്തിൽ വ്യത്യാസമുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജസ്ഥാനിൽ 199 മണ്ഡലങ്ങളിലും തെലുങ്കാനയിൽ 119 മണ്ഡലങ്ങളിലുമാണു തെരഞ്ഞെടുപ്പ് നടന്നത്.