ബംഗാളിൽ രഥയാത്ര നടത്തുമെന്ന് അമിത് ഷാ
12:48 AM Dec 08, 2018 | Deepika.com
ന്യൂഡൽഹി: ആര് അനുമതി നിഷേധിച്ചാലും ബംഗാളിൽ രഥയാത്ര നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയുടെ രഥയാത്രയെ ആർക്കും തടയാനാകില്ല. മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും അമിത് ഷാ ആരോപിച്ചു. ബംഗാളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് കോൽക്കത്ത ഹൈക്കോടതി ശരിവച്ചിരുന്നു.