ന്യൂഡൽഹി: പുതിയ വാഹനങ്ങൾക്ക് അടുത്ത വർഷം ഏപ്രിൽ മുതൽ അതിസുരക്ഷാ നന്പർപ്ലേറ്റുകൾ (എച്ച്എസ്ആർപി) നിർബന്ധമാക്കി. കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയത്. പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്നു പുറത്തിറക്കുന്പോൾ നിർമാതാക്കൾ അതിസുരക്ഷാ നന്പർപ്ലേറ്റുകൾ പതിച്ചു നൽകണം. രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങളും ഇതിൽ ഉണ്ടായിരിക്കണം.
അലുമിനിയം പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങൾ എഴുതിയാണ് അതി സുരക്ഷാ നന്പർ പ്ലേറ്റുകൾ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകൾ ലേസർ വിദ്യ ഉപയോഗിച്ച് നന്പർ പ്ലേറ്റിൽ ഘടിപ്പിക്കും. എൻജിൻ നന്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നന്പർ പ്ലേറ്റിൽ ഓടുന്നതു തടയാം.നന്പർപ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഇവ ഉപയോഗ ശൂന്യമാകും.
ഏപ്രിൽ മുതൽ അതിസുരക്ഷാ നന്പർ പ്ലേറ്റ്
12:59 AM Dec 07, 2018 | Deepika.com