കൂച്ച്ബെഹർ(പശ്ചിമബംഗാൾ): ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ കാറിനു നേരേ അജ്ഞാതരുടെ ആക്രമണം. അക്രമത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നു ബിജെപി ആരോപിച്ചു.
രഥയാത്രയുടെ ഭാഗമായി മഥഭംഗയിലേക്കു പോകവേ സിതൽകുച്ചി മേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്. കാർ ആക്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തന്നോട് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയെന്ന് ദിലീപ് ഘോഷ് വ്യക്തമാക്കി. ആക്രമണത്തിൽ ചില ബിജെപി പ്രവർത്തകർക്കു പരിക്കേറ്റതായും പോലീസ് കാഴ്ചക്കാരായി നോക്കിൽക്കുകയാണുണ്ടായതെന്നും ഘോഷ് ആരോപിച്ചു.
ബിജെപി ബംഗാൾ പ്രസിഡന്റിന്റെ കാറിനു നേരേ ആക്രമണം
12:59 AM Dec 07, 2018 | Deepika.com