ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ തിടുക്കത്തിൽ തീരുമാനം എടുത്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന രണ്ടു പേർ തമ്മിലുള്ള തർക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലല്ലോ എന്നും ചീഫ്ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
സെലക്ഷൻ കമ്മിറ്റിയുമായി ആലോചിക്കാതെ തിടുക്കത്തിൽ സിബിഐ ഡയറക്ടറെ മാറ്റാൻ മാത്രം എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്നാണ് കേന്ദ്ര സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞത്. സർക്കാരിന്റെ നടപടിയിൽ ന്യായം വേണമെന്നു പറഞ്ഞ കോടതി കൂടിയാലോചിക്കുന്നതിൽ എന്തായിരുന്നു ബുദ്ധിമുട്ടെന്നും ചോദിച്ചു.
സിബിഐ: അലോക് വർമയെ തിടുക്കത്തിൽ മാറ്റിയതിനെതിരേ സുപ്രീംകോടതി
12:43 AM Dec 07, 2018 | Deepika.com