ഛത്തീസ്ഗഡിൽ 71.93% പോളിംഗ്
12:33 AM Nov 21, 2018 | Deepika.com
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 71.93 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പുകമ്മീഷൻ അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറു വരെയുള്ള പോളിംഗ് ശതമാനമാണിത്. പോളിംഗ് ശതമാനത്തിൽ മാറ്റം വന്നേക്കാം. 72 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. 18 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 76.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.