ബംഗാൾ മന്ത്രി സോവൻ ചാറ്റർജി രാജിവച്ചു
12:33 AM Nov 21, 2018 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാൾ ഹൗസിംഗ്, ഫയർ സർവീസസ് മന്ത്രി സോവൻ ചാറ്റർജി രാജിവച്ചു. കോൽക്കത്ത മേയർസ്ഥാനവും രാജിവയ്ക്കാൻ ചാറ്റർജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. രാജിക്കത്ത് ഗവർണർ കേസരിനാഥ് ത്രിപാഠിക്കു കൈമാറി.