പാക് ഷെല്ലാക്രമണം; സൈനികർക്കു പരിക്ക്
12:33 AM Nov 21, 2018 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ രണ്ടു സൈനികർക്കു പരിക്കേറ്റു. പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു ആക്രമണം. പാക് ഷെല്ലുകൾ പൂഞ്ച് ടൗണിൽവരെ പതിച്ചു. ഷെല്ലാക്രമണത്തെത്തുടർന്ന് നിയന്ത്രണരേഖയോടു ചേർന്നുള്ള സ്കൂളുകൾ അടച്ചു.