ഹൈദരാബാദ്: ടിആർഎസിനെ പിന്തുണച്ചുകൊണ്ട് ഹൈദരാബാദിൽ നടത്താനിരുന്ന റാലി റദ്ദാക്കിയാൽ 25 ലക്ഷം രൂപ തരാമെന്നു നിർമൽ നിയമസഭാമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എ. മഹേശ്വർ റെഡ്ഡി വാഗ്ദാനം ചെയ്തുവെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൾ മുസ്ലീമിൻ പാർട്ടി അധ്യക്ഷൻ അസദുദീൻ ഉവൈസി. നിർമലിൽ ഒരു പൊതുസമ്മേളനത്തിലാണ് ഉവൈസി ആരോപണമുന്നയിച്ചത്. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് ഉവൈസി പറഞ്ഞു.
എന്നാൽ, ആരോപണം മഹേശ്വർ റെഡ്ഡി തള്ളിക്കളഞ്ഞു. ഇതു ശരിയാണെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് റെഡ്ഡി പറഞ്ഞു. ടിആർഎസുമായി സൗഹൃദത്തിലായ ഉവൈസി, നിർമലിൽ എഐഎംഐഎം സ്ഥാനാർഥിയെ മത്സരിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് സ്ഥാനാർഥി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഉവൈസി
12:33 AM Nov 21, 2018 | Deepika.com