ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാനാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സുപ്രീംകോടതി വിധി ആയതിനാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാനാകില്ല. അക്കാര്യങ്ങളൊക്കെ സംസ്ഥാന സർക്കാരാണു ചെയ്യേണ്ടത്. ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം.
അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംഘർഷവും ഉണ്ടാകാൻ ബിജെപി അനുവദിക്കില്ല. കൂടുതൽ ആളുകളും രാമക്ഷേത്ര നിർമാണം സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കണം എന്നാഗ്രഹിക്കുന്നവരാണ്. പ്രധാനമന്ത്രിയോടും മറ്റു മുതിർന്ന കേന്ദ്രമന്ത്രിമാരോടും കൂടിയാലോചിക്കാതെ തനിക്കു മാത്രമായി ഇക്കാര്യത്തിൽ ഒന്നും പറയാനാകില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ശബരിമല: കൈ കഴുകി രാജ്നാഥ് സിംഗ്
12:51 AM Nov 20, 2018 | Deepika.com