തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയതിനെതിരേ കെ.എം. ഷാജി അപ്പീൽ നൽകി
12:51 AM Nov 20, 2018 | Deepika.com
ന്യൂഡൽഹി: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനം ശരിയായ രീതിയിൽ കോടതി പരിശോധിച്ചില്ലെന്നും ഷാജി നൽകിയ ഹർജിയിൽ ആരോപിക്കുന്നു. എതിർ സ്ഥാനാർഥി എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി, തെരഞ്ഞെടുപ്പ് റദ്ദാക്കി കെ.എം. ഷാജിക്ക് ആറ് വർഷം അയോഗ്യത വിധിച്ചത്.