പൂന: എൽഗാർ പരിഷത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തു മാവോയിസ്റ്റുകൾക്കെതിരേയുള്ള കുറ്റപത്രത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ഫോൺനന്പർ രേഖപ്പെടുത്തിയ കത്തും ഉൾപ്പെടുത്തുമെന്ന് അന്വേഷണസംഘം.
എൽഗാർ പരിഷത് കേസിനെത്തുടർന്നു രാജ്യവ്യാപകമായി പോലീസ് നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകൾ പിടിയിലായത്. ഇതോടൊപ്പം കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ ഫോൺനന്പർ രേഖപ്പെടുത്തിയ കത്തും കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.
ദിഗ്വിജയ് സിംഗിന്റെ ഫോൺനന്പറുള്ള കത്തും കുറ്റപത്രത്തിൽ
12:51 AM Nov 20, 2018 | Deepika.com