റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നു നടക്കും. 19 ജില്ലകളിലെ 72 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക.
ആദ്യ ഘട്ടത്തിൽ 18 മണ്ഡലങ്ങളിലേക്കു വോട്ടെടുപ്പ് നടന്നിരുന്നു. ഒന്പതു മന്ത്രിമാരും സ്പീക്കറും പിസിസി അധ്യക്ഷനും ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. കോൺഗ്രസ്, ബിജെപി കക്ഷികൾക്കു ഭീഷണിയായി മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തീസ്ഗഡ്(ജെ) ശക്തമായി രംഗത്തുണ്ട്.
ഛത്തീസ്ഗഡിൽ ഇന്നു രണ്ടാം ഘട്ട പോളിംഗ്
12:51 AM Nov 20, 2018 | Deepika.com