മുംബൈ: ബിജെപിയിൽനിന്നു രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച അനിൽ ഗോട്ടെ മലക്കം മറിഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ചർച്ചയ്ക്കു ശേഷമാണു ഗോട്ടെ രാജിതീരുമാനം മാറ്റിയത്. ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവയ്ക്കുകയാണെന്നു നവംബർ 12നായിരുന്നു അനിൽ ഗോട്ടെ പ്രഖ്യാപിച്ചത്.
ക്രിമിനലുകളെ പാർട്ടിയിൽ എടുക്കരുത്, ധുലെ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തിലായിരിക്കണം എന്നീ ഉപാധികൾ ഫഡ്നാവിസിനു മുന്നിൽ ഗോട്ടെ മുന്നോട്ടുവച്ചു. ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പിന്മേലാണ് രാജിവയ്ക്കാനുള്ള തീരുമാനം ഗോട്ടെ മാറ്റിയത്.
അനിൽ ഗോട്ടെ മലക്കംമറിഞ്ഞു; ബിജെപിയിൽനിന്നു രാജിവയ്ക്കുന്നില്ല
12:51 AM Nov 20, 2018 | Deepika.com