ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അധ്യക്ഷനുമായിരുന്ന സീതാറാം കേസരിയെ കോൺഗ്രസ് നേതൃത്വം ഒതുക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു മറുപടിയുമായി കോൺഗ്രസ്. ബിജെപിയുടെ ആദ്യ ദളിത് അധ്യക്ഷൻ ബംഗാരു ലക്ഷ്മന്റെ സംസ്കാരച്ചടങ്ങിൽ ബിജെപി നേതാക്കളാരും പങ്കെടുക്കാത്തതെന്തേയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ചോദിച്ചു. 2014 ൽ തെലുങ്കാനയിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ മുതിർന്ന ബിജെപി നേതാവ് എൽ.അഡ്വാനി മാത്രമാണു പങ്കെടുത്തതെന്നും മോദി ഇതിനു മറുപടി പറയണമെന്നും പട്ടേൽ പറഞ്ഞു.
ഞായറാഴ്ച ഛത്തീസ്ഗഡിൽ നടന്ന ബിജെപി റാലിക്കിടെയാണ് 1996മുതൽ 98 വരെ കോൺഗ്രസ് അധ്യക്ഷനായിരുന്ന സീതാറാം കേസരിയെ പാർട്ടി ഓടയിലെറിയുകയായിരുന്നുവെന്നു മോദി ആരോപിച്ചത്.
ബംഗാരു ലക്ഷ്മന്റെ സംസ്കാരച്ചടങ്ങിൽ പ്രമുഖ ബിജെപി നേതാക്കളാരും പങ്കെടുത്തില്ലെന്ന് അഹമ്മദ് പട്ടേൽ
12:51 AM Nov 20, 2018 | Deepika.com