ഛത്തീസ്ഗഡിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ വോട്ടെടുപ്പ്

12:43 AM Nov 19, 2018 | Deepika.com
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ ര​​ണ്ടാം ഘ​​ട്ട വോ​​ട്ടെ​​ടു​​പ്പി​​ന്‍റെ പ​​ര​​സ്യ പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ച്ചു. നാ​​ളെ​​യാ​​ണു 72 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വോ​​ട്ടെ​​ടു​​പ്പ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ മാ​​വോ​​യി​​സ്റ്റ് സ്വാ​​ധീ​​ന മേ​​ഖ​​ല​​ക​​ളി​​ലെ 18 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്നി​​രു​​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ, ​​കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖർ സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യി​​രു​​ന്നു.

72 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 1101 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണു മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. 46 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്ന റാ​​യ്പു​​ർ സി​​റ്റി സൗ​​ത്ത് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പേ​​ർ ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. മ​​ന്ത്രി​​മാ​​രാ​​യ ബ്രി​​ജ്മോ​​ഹ​​ൻ അ​​ഗ​​ർ​​വാ​​ൾ, രാ​​ജേ​​ഷ് മു​​നാ​​ത്, അ​​മ​​ർ അ​​ഗ​​ർ​​വാ​​ൾ, ഭ​​യ്യ​​ലാ​​ൽ രാ​​ജ്‌​​വാ​​ഡെ, രാം​​സേ​​വ​​ക് പൈ​​ക്ര, പു​​ന്നു​​ലാ​​ൽ മൊ​​ഹി​​ലേ, പ്രേം ​​പ്ര​​കാ​​ശ് പാ​​ണ്ഡെ എ​​ന്നി​​വ​​രാ​​ണു പ്ര​​മു​​ഖ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ‌.

പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഭൂ​​പേ​​ഷ് ബാ​​ഘേ​​ൽ, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ടി.​​എ​​സ്. സിം​​ഗ് ദേ​​വ്, ലോ​​ക്സ​​ഭാം​​ഗം താ​​മ്ര​​ധ്വാ​​ജ് സാ​​ഹു, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ച​​ര​​ൺ​​ദാ​​സ് മ​​ഹ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​രാ​​ണു ജ​​ന​​വി​​ധി തേ​​ടു​​ന്ന കോ​​ൺ​​ഗ്ര​​സ് പ്ര​​മു​​ഖ​​ർ. ജ​​ന​​താ കോ​​ൺ​​ഗ്ര​​സ് ഛത്തീ​​സ്ഗ​​ഡ്(​​ജെ) അ​​ധ്യ​​ക്ഷ​​നും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി അ​​ജി​​ത് ജോ​​ഗി മ​​ർ​​വാ​​ഹി​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു. ജോ​​ഗി​​യു​​ടെ ഭാ​​ര്യ രേ​​ണു കോ​​ട്ട​​യി​​ലും മ​​ത്സ​​രി​​ക്കു​​ന്നു. അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​രു​​മ​​ക​​ൾ റി​​ച്ച ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​​കാ​​ൽ​​താ​​ര മ​​ണ്ഡ​​ല​​ത്തി​​ൽ ജ​​നവി​​ധി തേ​​ടു​​ന്നു. ഡി​​സം​​ബ​​ർ 11നാ​​ണു ഫ​​ല​​പ്ര​​ഖ്യാ​​പ​​നം.