ഉത്തർകാശി: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 12 പേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. വികാസ്നഗറിൽനിന്നു ജൻകിചാട്ടിയിലേക്കു പോയ ബസാണ് 150 അടി താഴ്ചയിലേക്കു മറിഞ്ഞത്.
യമുനാനദിയുടെ തീരത്തുനിന്ന് ഏതാനും മീറ്റർ അകലെയാണു ബസ് പതിച്ചത്. 12 പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിലുമാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറു പേരെ ഹെലികോപ്റ്ററിൽ ഡെറാഡൂണിലെത്തിച്ചു.
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു
12:40 AM Nov 19, 2018 | Deepika.com