ഹൈദരാബാദ്: തെലുങ്കാനയിലെ പ്രതിപക്ഷമുന്നണിയുടെ പേര് പീപ്പിൾസ് ഫ്രണ്ട് എന്നാക്കി. കോൺഗ്രസ്, ടിഡിപി, തെലുങ്കാന ജന സമിതി, സിപിഐ എന്നീ കക്ഷികളാണു പീപ്പിൾസ് ഫ്രണ്ടിലുള്ളത്. തെലുങ്കാന ജന സമിതി പ്രസിഡന്റ് പ്രഫ. എം. കോദണ്ഡ റാം ആണു പീപ്പിൾസ് ഫ്രണ്ട് ചെയർമാൻ. ടിജെഎസ് ഓഫീസിൽ ശനിയാഴ്ച ചേർന്ന പ്രതിപക്ഷകക്ഷികളുടെ യോഗമാണു പീപ്പിൾസ് ഫ്രണ്ട് എന്ന പേരു സ്വീകരിക്കാനുള്ള പ്രമേയം പാസാക്കിയത്.
മുൻ പിസിസി അധ്യക്ഷൻ പൊന്നല ലക്ഷ്മയ്യക്കുവേണ്ടി ജൻഗാവ് സീറ്റ് വിട്ടുകൊടുക്കാൻ പ്രഫ. കോദണ്ഡ റാം സമ്മതിച്ചു. തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആർ.സി. ഖുന്തിയയുടെ ഇടപെടലിനെത്തുടർന്നായിരുന്നു കോദണ്ഡറാം സീറ്റ് വിട്ടുനല്‍കിയത്.
പ്രഫ. കോദണ്ഡറാം പീപ്പിൾസ് ഫ്രണ്ട് ചെയർമാൻ
12:40 AM Nov 19, 2018 | Deepika.com