ന്യൂഡൽഹി: തനിക്ക് സ്റ്റേജ് മൂന്ന് കാൻസർരോഗമാണെന്ന് പ്രമുഖ ചലച്ചിത്ര-നാടക നടി നഫീസ അലി വെളിപ്പെടുത്തി. ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണു നഫീസ അലി ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കൊപ്പമുള്ള ചിത്രവും നഫീസ പോസ്റ്റ് ചെയ്തു. കോൺഗ്രസ് പാർട്ടി അംഗമാണു നഫീസ അലി. 2009ൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിട്ടുണ്ട്.
പശ്ചിമബംഗാളിൽ ജനിച്ച നഫീസ അലി, 1979ൽ ശശി കപൂർ നായകനായ ജുനൂണിലൂടെയാണു ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മേജർ സാബ്, ലൈഫ് ഇൻ മെട്രോ, യാംല പഗ്ല ദീവാന, സാഹെബ് ബീവി ഓർ ഗാംഗ്സ്റ്റർ 3 തുടങ്ങിയവയാണു നഫീസ അലി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
നഫീസ അലിക്കു കാൻസർ
12:40 AM Nov 19, 2018 | Deepika.com