ശ്രീനഗർ: യുവാക്കളെ ഫേസ്ബുക്ക് വഴി തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിലേക്കാണു പ്രധാനമായും യുവതി സമൂഹമാധ്യത്തിലൂടെ യുവാക്കളെ ആകർഷിക്കാൻ ശ്രമിച്ചത്.
വടക്കൻ കാഷ്മീരിലെ ബന്ദിപോറ സ്വദേശിയായ ഷാസിയ ആണ് പിടിയിലായത്. ഇവരുടെ ഫേസ്ബുക്ക് നാളുകളായി ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഫേസ് ബുക്കിലൂടെ ഇവർ യുവാക്കളോട് ജിഹാദിന് ആഹ്വാനം ചെയ്യുകയും ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. രണ്ടു യുവാക്കൾക്ക് ഇവർ ചില യുദ്ധസാമഗ്രികൾ കൈമാറിയതായും പോലീസ് വ്യക്തമാക്കി. യുവാക്കളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ച യുവതി അറസ്റ്റിൽ
12:40 AM Nov 19, 2018 | Deepika.com