ഹൈദരാബാദ്: തെലങ്കാനയിൽ ടിആർഎസ് പ്രവർത്തകൻ ജീവനൊടുക്കി. ടി.ഗുരുവപ്പയാണ് ശനിയാഴ്ച നിസാംപേട്ടിൽ ജീവനൊടുക്കിയത്.
ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖര റാവുവിനെ വീണ്ടും തെലങ്കാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഗുരുവപ്പയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
വിവേകാനന്ദയെ എംഎൽഎയായും തെരഞ്ഞെടുക്കണമെന്ന് കുറിപ്പിൽ ആവശ്യപ്പെടുന്നതായി പോലീസ് അറിയിച്ചു.പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭ സമയത്തും ഗുരുവപ്പ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
യുവാവ് ജീവനൊടുക്കി; കെസിആറിനെ വിജയിപ്പിക്കണമെന്ന് ആത്മഹത്യാക്കുറിപ്പ്
12:38 AM Nov 19, 2018 | Deepika.com