അംബികാപുർ: ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാളെ അഞ്ചു വർഷത്തേക്കെങ്കിലും പാർട്ടി അധ്യക്ഷനാക്കാൻ കോൺഗ്രസിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി.
നെഹ്റു രൂപവത്കരിച്ച ജനാധിപത്യ സംവിധാനങ്ങളുടെ ഫലമായാണു ചായവില്പനക്കാരനു പ്രധാനമന്ത്രിയാകാൻ സാധിച്ചതെന്നു കോൺഗ്രസിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മോദി.ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാലര വർഷക്കാലത്തെ ഭരണത്തെക്കുറിച്ച് ചോദിക്കുന്നതിനു മുന്പ് ഗാന്ധി കുടുംബത്തിലെ നാലു തലമുറ രാജ്യത്തിനായി എന്തു ചെയ്തുവെന്നു വ്യക്തമാക്കണമെന്നു മോദി ആവശ്യപ്പെട്ടു.
ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാളെ അധ്യക്ഷനാക്കാൻ മോദിയുടെ വെല്ലുവിളി
12:58 AM Nov 17, 2018 | Deepika.com