ഭുവനേശ്വർ: ഒഡീഷയിൽ സമത ക്രാന്തി ദൾ എംഎൽഎ ജോർജ് ടിർക്കി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലാണു ടിർക്കി കോൺഗ്രസിൽ ചേർന്നത്.
ടിർക്കിയെ കോൺഗ്രസ് എംഎൽഎയായി സ്പീക്കർ പി.കെ. അമത് അംഗീകരിച്ചു. കോരാപുട്ട് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ കൃഷ്ണചന്ദ്ര സാഗരിയയുടെ രാജി സ്പീക്കർ അംഗീകരിച്ചു.
ഒഡീഷയിൽ എസ്കെഡി എംഎൽഎ കോൺഗ്രസിൽ ചേർന്നു
12:23 AM Nov 17, 2018 | Deepika.com