മാവോയിസ്റ്റ് ആക്രമണം; അഞ്ചു ജവാന്മാർക്കു പരിക്ക്
11:55 PM Nov 14, 2018 | Deepika.com
റായ്പുർ: തെരഞ്ഞെടുപ്പു ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ട്രക്കിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ അഞ്ചു ജവാന്മാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ബിജാപുർ ഘട്ടിയിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. നാലു ബിഎസ്എഫ് ജവാന്മാർക്കും ഒരു ഡിആർജി ജവാനുമാണു പരിക്കേറ്റത്. തുടർന്ന് മാവോയിസ്റ്റുകൾക്കു നേർക്ക് ജവാന്മാർ ശക്തമായ ആക്രമണം നടത്തി.