മുംബൈ: പത്താം നിലയിലെ വസതിക്കു തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുടുംബത്തിനു വിനയായതു ജനൽ ഗ്രിൽ.
ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർ വെന്തുമരിച്ചു. അന്ധേരി വീര ദേശാറി റോഡിലുള്ള 21 നിലക്കെട്ടിടത്തിലാണു സംഭവം. സാഗർ ശർമ(7), വിക്കി ശർമ(25) എന്നിവരാണു മരിച്ചത്. വീടിനുള്ളിൽ പൂജ നടത്തിക്കൊണ്ടിരിക്കെ രാത്രി 8.20നു ശേഷമായിരുന്നു സംഭവം. തീ പടർന്നയുടൻ ഡ്രോയിംഗ് റൂമിലുണ്ടായ ജനൽ ഗ്രില്ലിനടുത്തേക്ക് ഓടിയ ഇരുവരെയും തീ വിഴുങ്ങുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇവർക്ക് 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ജനൽ ഗ്രിൽ തടസമായി: കുട്ടിയുൾപ്പെടെ രണ്ടുപേർ വെന്തുമരിച്ചു
11:55 PM Nov 14, 2018 | Deepika.com