അഹമ്മദാബാദ്: പീഡനശ്രമത്തിനിടെ ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്നു തള്ളിയിട്ട ഇരുപത്തിയെട്ടുകാരിയായ നഴ്സ് മരിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണു സംഭവം. കാറിൽനിന്നു പുറത്തേക്കു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ വച്ചാണു മരിച്ചത്.
ഷൈല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നഴ്സായി ജോലിനോക്കി വരികയായിരുന്നു യുവതി. ലിഫ്റ്റ് വാഗ്ദാനം ചെയ്താണു യുവതിയെ ശന്തുഭായി ദർബാർ എന്നയാൾ കാറിൽ കയറ്റിക്കൊണ്ടു പോയത്. കാറിൽ കയറിയ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന യുവതിയെ ഇയാൾ ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്നു പുറത്തേക്കു തള്ളിയിടുകയായിരുന്നു. തലയ്ക്കു മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് പ്രതിക്കായി അന്വേഷണമാരംഭിച്ചു.
പീഡനശ്രമത്തിനിടെ ഒാടുന്ന കാറിൽനിന്ന് അക്രമികൾ തള്ളിയിട്ട യുവതി മരിച്ചു
11:55 PM Nov 14, 2018 | Deepika.com