ബംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനന്ത്കുമാറിന് (59) പൂർണ സംസ്ഥാന ബഹുമതികളോടെ വിട നൽകി.
അനന്ത്കുമാറിന്റെ ഇളയ സഹോദരൻ നന്ദകുമാർ ചിതയ്ക്കു തീകൊളുത്തി. ബംഗളൂരു നഗരമധ്യത്തിലുള്ള ചാമരാജ്പേട്ടയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. അനന്തകുമാറിന്റെ ഭാര്യ തേജസ്വിനി, മക്കളായ ഐശ്വര്യ, വിജിത എന്നിവർക്കു പുറമെ നിരവധി സംസ്ഥാന-കേന്ദ്രനേതാക്കളും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്മാർത്ത ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരച്ചടങ്ങുകൾ.
അനന്ത്കുമാറിനു വിട നൽകി
01:32 AM Nov 14, 2018 | Deepika.com