പാർലമെന്ററികാര്യം തോമറിന്
01:32 AM Nov 14, 2018 | Deepika.com
ന്യൂഡൽഹി: അന്തരിച്ച കേന്ദ്ര മന്ത്രി അനന്ത്കുമാർ വഹിച്ചിരുന്ന പാർലമെന്ററി കാര്യവകുപ്പ് നരേന്ദ്രസിംഗ് തോമറിനും രാസവസ്തു-രാസവളം വകുപ്പ് ഡി.വി. സദാനന്ദ ഗൗഡയ്ക്കും നൽകി. ഇവർക്ക് അധികച്ചുമതലയായി ഇതു നൽകി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു.