ആഗ്ര: അമ്മയുടെ കൈയിൽനിന്നു കുരങ്ങ് തട്ടിയെടുത്ത 12 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അടുത്ത വീട്ടിലെ ടെറസിൽനിന്നു കണ്ടെത്തി. ആഗ്രയിലെ മൊഹല്ല കച്ചേര ഗ്രാമത്തിലാണ് സംഭവം.
അമ്മ മുലയൂട്ടിക്കൊണ്ടിരിക്കേയാണ് കുരങ്ങ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു പാഞ്ഞത്. വീട്ടിലുള്ളവർ കുരങ്ങിനു പിന്നാലെ പോയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് അടുത്ത വീടിന്റെ മട്ടുപ്പാവിൽനിന്നു കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്താനായത്. കുഞ്ഞിന്റെ ശരീരത്തിൽ കുരങ്ങ് കടിച്ചതിന്റെയും മറ്റും നിരവധി ക്ഷതങ്ങളുണ്ടായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അതു വിശ്വസിക്കാതെ മാതാപിതാക്കൾ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
കുരങ്ങിന്റെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു
12:23 AM Nov 14, 2018 | Deepika.com