തെലുങ്കാനയിൽ സിപിഐ മൂന്നു സീറ്റുകളിൽ മത്സരിക്കും
12:23 AM Nov 14, 2018 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസ് സമ്മർദത്തിന് ഒടുവിൽ സിപിഐ വഴങ്ങി. അഞ്ചു മണ്ഡലങ്ങൾക്കായി കടുംപിടിത്തം തുടർന്ന സിപിഐ മൂന്നു മണ്ഡലങ്ങളിൽ മത്സരിക്കാൻ സമ്മതിച്ചു. ഹുസ്നാബാദ്, വൈര, ബെല്ലാംപള്ളി മണ്ഡലങ്ങളിലാണു സിപിഐ മത്സരിക്കുക. നൽഗോണ്ട ജില്ലയിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ വെങ്കട്ട റെഡ്ഡി പറഞ്ഞു. ഹുസ്നാബാദിൽ ഇദ്ദേഹം സ്ഥാനാർഥിയായേക്കും.