രാജസ്ഥാൻ മന്ത്രി സുരേന്ദ്ര ഗോയൽ ബിജെപി വിട്ടു
12:41 AM Nov 13, 2018 | Deepika.com
ജയ്പുർ: രാജസ്ഥാൻ മന്ത്രി സുരേന്ദ്ര ഗോയൽ ബിജെപിയിൽനിന്നു രാജിവച്ചു. അഞ്ചു തവണ നിയമസഭാംഗമായ ഗോയലിന് ഇത്തവണ ബിജെപി സീറ്റ് നല്കിയിരുന്നില്ല. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്കും പാർട്ടി സംസ്ഥാന അധ്യക്ഷൻ മദൻലാൽ സൈനിക്കും ഗോയൽ വെവ്വേറെ രാജിക്കത്ത് നല്കി. ഇദ്ദേഹത്തിന്റെ മണ്ഡലമായ ജയ്തരണിൽ അവിനാഷ് ഗെലോട്ടിനെയാണു ബിജെപി സ്ഥാനാർഥിയാക്കിയത്.