ജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 131 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, സ്പീക്കർ കൈലാഷ് മേഘ്വാൾ തുടങ്ങിയവർ പട്ടികയിലുണ്ട്. 85 സിറ്റിംഗ് എംഎൽഎമാർക്കു ബിജെപി വീണ്ടും സീറ്റ് നല്കി. 26 പേരെ ഒഴിവാക്കി.
മന്ത്രിമാരായ രാജേന്ദ്ര റാത്തോഡ്, ഗുലാബ് ചന്ദ് കഠാരിയ, വാസുദേവ് ദേവ്നാനി, ശ്രീചന്ദ് കൃപലാനി, കിരൺ മഹേശ്വരി, അനിത ഭാദേൽ, അജയ് സിംഗ് കൃഷ്ണേന്ദ്ര കൗർ, ഗജേന്ദ്ര സിംഗ്, പ്രഭുലാൽ സൈനി തുടങ്ങിയവരും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ബാർമേർ സോനാ റാം ബാർമർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും.
2013ൽ ഹബിബുർ റഹ്മാൻ(നാഗോർ), ഗതാഗത മന്ത്രി യൂനിസ് ഖാൻ(ദീദ്വാന) എന്നിങ്ങനെ രണ്ട് മുസ്ലിം എംഎൽഎമാരായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇതിൽ നാഗോറിൽ റഹ്മാനെ ഒഴിവാക്കി.
ദീദ്വാനയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്ക് ഡിസംബർ ഏഴിനാണു തെരഞ്ഞെടുപ്പ്.
രാജസ്ഥാനിൽ ബിജെപി 131 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
12:41 AM Nov 13, 2018 | Deepika.com