കുശ്‌വാഹ ശരദ് യാദവിനെ കണ്ടു

12:41 AM Nov 13, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പ് ബി​​​​ജെ​​​​പി സ​​​​ഖ്യം​​​​ വി​​​​ടു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ത്തി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഉ​​​​പേ​​​​ന്ദ്ര കു​​​​ശ്‌​​​​വാ​​​​ഹ​​​​യു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ.

ബി​​​​ഹാ​​​​റി​​​​ൽ നി​​​​തീ​​​​ഷ്കു​​​​മാ​​​​റു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സം രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ശ​​​​ര​​​​ദ് യാ​​​​ദ​​​​വു​​​​മാ​​​​യി കു​​​​ശ്‌​​​​വാ​​​​ഹ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബി​​​​ഹാ​​​​റി​​​​ലെ രാ​​​​ഷ് ട്രീ​​​​യ​​​​സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളാ​​​​ണു ച​​​​ർ​​​​ച്ച​​​​ചെ​​​​യ്ത​​​​തെ​​​​ന്നു ആ​​​​ർ​​​​എ​​​​ൽ​​​​എ​​​​സ്പി വൃ​​​​ത്ത​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ച്ചു. ബി​​​​ഹാ​​​​റി​​​​ൽ ആ​​കെ​​യു​​ള്ള ര​​ണ്ട് ആ​​​​ർ​​​​എ​​​​ൽ​​​​എ​​​​സ്പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ അ​​​​ട​​​​ർ​​​​ത്തി​​​​മാ​​​​റ്റാ​​​​ൻ നി​​​​തീ​​​​ഷ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് കു​​​​ശ്‌​​​​വാ​​​​ഹ​​​​യു​​​​ടെ നീ​​​​ക്കം.

ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി​​​​യെ വീ​​​​ണ്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​യ​​​​ത്നി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​പ്പോ​​​​ഴും പ​​​​റ​​​​യു​​​​ന്ന കു​​​​ശ്‌​​​​വാ​​​​ഹ ബി​​​​ഹാ​​​​റി​​​​ൽ നി​​​​തീ​​​​ഷി​​​​നോ​​​​ടു​​​​ള്ള അ​​​​തൃ​​​​പ്തി മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ന്നി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ർ​​​​എ​​​​ൽ​​​​എ​​​​സ്പി​​​​ക്ക് ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ബി​​​​ജെ​​​​പി​​​​യും നി​​​​തീ​​​​ഷ് കു​​​​മാ​​​​റും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. ബ​​​​ദ​​​​ൽ​​​​നീ​​ക്ക​​ങ്ങ​​ൾ​​ക്കു കു​​​​ശ്‌​​​​വാ​​​​ഹ​​​​യെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഇ​​​​താ​​​​ണ്.