ന്യൂഡൽഹി: ട്രെയിനിനുള്ളിൽ പുകവലിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.
നിഷ്ഠുരമായ കൊലപാതകം നടത്തിയയാൾക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചുവോ എന്നു വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി വനിതാ കമ്മീഷൻ യുപി ഡിജിപിക്കു കത്തു നൽകി.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ്-ജാലിയൻവാലാ ബാഗ് എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചു ട്രെയിനുള്ളിൽ കയറി പുകവലിച്ചതിനെ ചോദ്യം ചെയ്തതിനാണ് 45 വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.
പുകവലിച്ചതു ചോദ്യംചെയ്ത സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം ; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
12:41 AM Nov 13, 2018 | Deepika.com