ഐസ്വാൾ: മിസോറം ചീഫ് ഇലക്ടറൽ ഓഫീസ(സിഇഒ)റുടെ സ്ഥാനത്തേക്ക് മൂന്ന് ഐഎഎസ് ഓഫീസർമാരുടെ പേരുകൾ സംസ്ഥാന സർക്കാർ നിർദേശിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശപ്രകാരമാണിത്. സന്നദ്ധ സംഘടനകളുടെയും മിസോറാം സർക്കാരിന്റെയും എതിർപ്പിനെത്തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന എസ്.ബി. ശശാങ്കിനെ മാറ്റാൻ തീരുമാനിച്ചിരുന്നു.
ലാൽമിംഗ്തംഗ, എച്ച്. ലാലേംഗ്മാവിയ, ലാൽതാംമാവിയ എന്നിവരുടെ പേരുകളാണു സർക്കാർ നിർദേശിച്ചത്. പുതിയ സിഇഒയെ രണ്ടോ മൂന്നോ ദിവസത്തിനകം നിശ്ചയിക്കുമെന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജയിൻ പറഞ്ഞു.
ചീഫ് ഇലക്ടറൽ ഓഫീസർ; മൂന്നു പേരുകൾ മിസോറം സർക്കാർ നിർദേശിച്ചു
12:46 AM Nov 12, 2018 | Deepika.com