കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ത്തെ​യ്യം നി​റ​ഞ്ഞാ​ടി

01:45 AM Aug 15, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ക​ള്ള​​ക്കർ​ക്കി​ട​ക​ത്തി​ലെ മാ​രി​ക​ള​ക​റ്റു​ന്ന ക​ർ​ക്കട​ക തെ​യ്യ​മെ​ത്തി​യ​പ്പോ​ൾ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കൗ​തു​ക​മാ​യി. ക​ർ​ക്കട​ക​മാ​സ​ത്തി​ൽ വീ​ടു​ക​ളി​ലും ത​റ​വാ​ടുകളിലും ആ​ടി​യ​ശേ​ഷം ദോ​ഷ​ങ്ങ​ള​ക​റ്റു​ന്ന കു​ട്ടിത്തെ​യ്യ​മാ​ണ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.
സാ​ധാ​ര​ണ​യാ​യി വീ​ടു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും ചെ​യ്യു​ന്ന അ​നു​ഷ്ഠാ​ന ച​ട​ങ്ങോ​ടു​കൂ​ടി​​ത്തന്നെ​യാ​ണ് വി​ദ്യാ​ല​യ​ത്തി​ലും കു​ട്ടി​ത്തെയ്യം ആ​ടി​യ​ത്. ഇ​തേ സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യ ആ​ദി​കേ​ശ് ഡി. ​റാം ആ​ണ് കു​ട്ടി​ത്തെയ്യ​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്.
നൃ​ത്താ​ധ്യാ​പ​ക​രാ​യ രാ​മ​ച​ന്ദ്ര​ൻ വേ​ലാ​ശ്വ​ര​ത്തി​ന്‍റെ​യും, ധ​ന്യാ രാ​മ​ച​ന്ദ്ര​ന്‍റെ​യും മ​ക​നാ​ണ് ആ​ദി​കേ​ശ് ഡി. ​റാം. തെ​യ്യം​ക​ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​യ മു​ത്ത​ച്ഛ​ൻ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ കൃ​ഷ്ണ​പെ​രു​മ​ല​യ​ൻ അ​മ്മാ​വ​നാ​യ ഗോ​പീ​കൃ​ഷ്ണ​ൻ, പ്ര​ശോ​ഭ് എ​ന്നി​വ​രും കു​ട്ടി​ത്തെയ്യ​ത്തോ​ടൊ​പ്പം ചെ​ണ്ട​വാ​ദ​ന​ത്തി​ലും തോ​റ്റം​പാ​ട്ടി​ലും പ​ങ്കാ​ളി​ക​ളാ​യി. കൃ​ഷ്ണ​പെ​രു​മ​ല​യ​ൻ കു​ട്ടി​ത്തെ​യ​ത്തി​ന്‍റെ പു​രാ​വൃ​ത്ത​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളും തോ​റ്റം​പാ​ട്ടു​ക​ളും കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വച്ചു.