ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിൽ പാക് സൈന്യം നടത്തിയ ഒളി വെടി (സ്നൈപ്പർ ആക്രമണം)യിൽ ജവാൻ വീരമൃത്യു വരിച്ചു. തുടർച്ചയായി ഇതു രണ്ടാം തവണയാണ് പാക് സൈന്യത്തിൽനിന്നു ഒളിവെടി ഉണ്ടാകുന്നത്. വെള്ളിയാഴ്ച അഖനൂർ സെക്ടറിലുണ്ടായ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.
രജൗരിയിലെ നൗഷേര സെക്ടറിൽ ചൊവ്വാഴ്ച പാക് ഒളി ആക്രമണത്തിൽ ഒരു സൈനികനു പരിക്കേറ്റിരുന്നു.
വീണ്ടും ഒളിവെടി; ജവാനു വീരമൃത്യു
01:07 AM Nov 11, 2018 | Deepika.com