ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു കണ്ഡഹാറിലേക്കു പുറപ്പെട്ട അരീന അഫ്ഗാൻ എയർലൈൻ വിമാനത്തിൽനിന്നു റാഞ്ചൽ മുന്നറിയിപ്പ്. ഇന്നലെ വൈകുന്നേരം 3.30ഓടെ ടേക്ക് ഓഫിനായി വിമാനം റൺവേയിലേക്ക് എത്തുന്നതിനിടെ അബദ്ധത്തിൽ പൈലറ്റിന്റെ കൈ ഹൈജാക്ക് ബട്ടണിൽ അമർന്നതാണു ഭീതിക്കു കാരണം.
വിമാനത്തിൽ 124 യാത്രക്കാരും ഒന്പതു ജീവനക്കാരുമുണ്ടായിരുന്നു. പരിശോധനകൾ നടത്തി രണ്ടു മണിക്കൂറുകൾക്കു ശേഷമാണു വിമാനം കണ്ഡഹാറിലേക്കു പുറപ്പെട്ടത്.
ഭീകരവിരുദ്ധ സേനയെത്തിയാണ് സുരക്ഷാ പരിശോധന നടത്തിയത്.
പൈലറ്റിന്റെ അബദ്ധം; വിമാനത്തിൽനിന്നു റാഞ്ചൽ മുന്നറിയിപ്പ്
12:47 AM Nov 11, 2018 | Deepika.com