എസ്ബിഐ ശാഖയിൽ തീപിടിത്തം
12:47 AM Nov 11, 2018 | Deepika.com
ഭുവനേശ്വർ(ഒഡീഷ): എസ്ബിഐ ബാപ്പുജി നഗർ ശാഖയിൽ തീപിടിത്തം. നിരവധി രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. ഇന്നലെ രാവിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു പുകയുയരുന്നതു നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവരാണു പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ടാം ശനിയാഴ്ചയായതിനാൽ ഇന്നലെ ബാങ്ക് പ്രവൃത്തിദിനമായിരുന്നില്ല.