ബംഗളൂരു: കനത്ത സുരക്ഷയിൽ കർണാടക സർക്കാർ 18-ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷിച്ചു. ആഘോഷം നടത്തുന്നതിനെതിരേ ബിജെപിയും പല ഹൈന്ദവ സംഘടനകളും നേരത്തേ രംഗത്തു വന്നിരുന്നു. അതിനാൽ കനത്ത സുരക്ഷയിലായിരുന്നു ജയന്തി ആഘോഷം.
ടിപ്പു സുൽത്താൻ മതഭ്രാന്തനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുന്നത് അനാവശ്യമാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ജെഡിഎസ്- കോൺഗ്രസ് സർക്കാർ ആഘോഷത്തിൽനിന്നു പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
കനത്ത പോലീസ് സംരക്ഷണയിലായിരുന്നു സംസ്ഥാനത്ത് പലേടത്തും ആഘോഷം സംഘടിപ്പിച്ചത്.
ടിപ്പുജയന്തി ആഘോഷിച്ചു
12:47 AM Nov 11, 2018 | Deepika.com