ദേവ്ലായി(മഹാരാഷ്ട്ര): സൈന്യത്തിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആയുധശേഖരത്തിലേക്ക് മൂന്നു പീരങ്കി സംവിധാനങ്ങൾ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടുത്തി.
എം777 എ2 അൾട്രാ ലൈറ്റ് പീരങ്കി, കെ-9 വജ്ര സെൽഫ് പ്രൊപ്പെൽഡ് ഗൺ, കോന്പോസിറ്റ് ഗൺ ടോവിംഗ് വെഹിക്കിൾ എന്നിവയാണ് പുതിയ പീരങ്കികൾ. വരും വർഷങ്ങളിൽ ആയുധശേഖരത്തിലേക്ക് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തുമെന്ന് ദേവ്ലായി ഫയർ റേഞ്ച് ഫീൽഡിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു. ബോഫോഴ്സ് പീരങ്കി വാങ്ങി 30 വർഷത്തിനുശേഷമാണ് രാജ്യം പുതിയ പീരങ്കികൾ വാങ്ങുന്നതെന്നും സീതാരാമൻ പറഞ്ഞു. പ്രതിരോധസഹമന്ത്രി സുഭാഷ് ഭാമ്രേ, കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മുൻ മേധാവി ദീപക് കപൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൈന്യത്തിനു മൂന്നു തരം പീരങ്കികൾകൂടി
12:30 AM Nov 10, 2018 | Deepika.com