3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്രം

12:30 AM Nov 10, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ധ​​​​ന​​​ക​​​​മ്മി കു​​​​റ​​​​യ്ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മി​​​​ച്ച​​​ധ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നു 3.6 ല​​​​ക്ഷം കോ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​വും കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​തു​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര സാ​​​​ന്പ​​​​ത്തി​​​​ക​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര ഗാ​​​​ർ​​​​ഗ് പ​​​റ​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ​​​ജ​​​റ്റ് ക​​​​ണ​​​​ക്ക് ശ​​​​രി​​​​യാ​​​​യ പാ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്നും ഗാ​​​​ർ​​​​ഗ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ധ​​​​ന​​​ക​​​​മ്മി കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​വി​​​​ല്ലാ​​​​ത്ത​​​​തു കൊ​​​​ണ്ടാ​​​​ണ് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​നം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മു​​​​ൻ ധ​​​ന​​​മ​​​​ന്ത്രി പി. ​​​​ചി​​​​ദം​​​​ബ​​​​രം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പു​​​തി​​​യ രൂ​​​പ​​​രേ​​​ഖ ഉ​​​ണ്ടാ​​​ക്കാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നേ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ളൂ എ​​​ന്നു ഗാ​​​ർ​​​ഗ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ധ​​​​ന​​​​ക​​​​മ്മി 3.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ചു കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. 2013-14 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 5.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ധ​​​​ന​​​​ക​​​​മ്മി. ബ​​​ജ​​​റ്റി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച ക​​​ട​​​മെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്ന് 70,000 കോ​​​ടി രൂ​​​പ കു​​​റ​​​ച്ച​​​താ​​​യും ഗാ​​​ർ​​​ഗ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.