ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ റിസർവ് ബാങ്കിനു മുന്പിൽ പ്രതിഷേധം നടത്തിയ കോണ്ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, സുശ്മിത് ദേവ്, ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവർ അറസ്റ്റിലായി.
നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം രാജ്യവ്യാപകമായി കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
12:30 AM Nov 10, 2018 | Deepika.com