അധികാരത്തിലെത്തിയാൽ കാർഷിക വായ്പ എഴുതിത്തള്ളും: രാഹുൽഗാന്ധി
12:30 AM Nov 10, 2018 | Deepika.com
രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനകം കാർഷികവായ്പ എഴുതിത്തള്ളുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. രാജ്നന്ദ്ഗാവിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിലും കർണാടകയിലും കാർഷികവായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചുവെന്നു രാഹുൽ ചൂണ്ടിക്കാട്ടി.