ബോയിംഗ് 737 വിമാനങ്ങളെപ്പറ്റി മുന്നറിയിപ്പ്
12:19 AM Nov 09, 2018 | Deepika.com
ന്യൂഡൽഹി: ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്ന ജെറ്റ് എയറിനും സ്പൈസ് ജെറ്റിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മുന്നറിയിപ്പ്. ആ വിമാനങ്ങളുടെ സെൻസർ സംബന്ധിച്ച പ്രശ്നങ്ങൾ ബോയിംഗ് കന്പനിയുമായി ബന്ധപ്പെട്ടു പരിഹരിക്കാനാണ് നിർദേശം. ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ ബോയിംഗ് 737 മാക്സ് വിമാനം തകർന്ന പശ്ചാത്തലത്തിലാണിത്.