ഡൽഹിയിൽ കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു

12:37 AM Nov 08, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നി​യ​ന്ത്ര​ിക്കാൻ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​തി​നു സാ​ധ്യ​ത തേ​ടി കേ​ന്ദ്ര​മ​ലി​നീ​ക​ര​ണനി​യ​ന്ത്ര​ണ ബോ​ർ​ഡ്. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ പ​ഠ​ന വി​ഭാ​ഗ​വും കാ​ണ്‍പുർ ഐ​ഐ​ടി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു സാ​ധ്യ​ത പ​രി​ശോ​ധി​ച്ച​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്നും പ​ത്തി​നു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മ​ഴ പെ​യ്യി​ക്കാ​നാ​കു​മോ​യെ​ന്നും ച​ർ​ച്ച​ചെയ്തു. എ​ന്നാ​ൽ, പ​രീ​ക്ഷ​ണം സാ​ധ്യ​മാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​മെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് എ​ക്യു​ഐ 500ലേ​ക്കു ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​രന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നെക്കു​റി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും കാ​ലാ​വ​സ്ഥാ പ​ഠ​നവി​ഭാ​ഗ​വും ച​ർ​ച്ച തു​ട​ങ്ങി​യ​ത്. മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​വും കൃ​ത്രി​മ മ​ഴ​യു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ജ​യ​ത്തി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ എ​ട്ടു മു​ത​ൽ പ​ത്ത് വ​രെ വ​ലി​യ ട്ര​ക്കു​ക​ൾ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു സു​പ്രീംകോ​ട​തി നി​യോ​ഗി​ച്ച പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ അ​ഥോ​റി​റ്റി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളും പ​ത്ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളും ഡ​ൽ​ഹി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.