ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് ബുധനാഴ്ച രാവിലെ രേഖപ്പെടുത്തി. കാഷ്മീർ താഴ്വരയിൽ താപനില പൂജ്യത്തിൽ താഴെയായി.
ജമ്മു കാഷ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ജമ്മുവിൽ മൈനസ് 2.2 ഡിഗ്രി സെൽഷസ് ആയിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കാഷ്മീരിലെ ഗുൽമാർഗിൽ മൈനസ് 6.6 ഉം ദക്ഷിണ കാഷ്മീരിലെ അമർനാഥ് യാത്ര ബേസ് ക്യാന്പിൽ മൈനസ് 5.2 ഡിഗ്രി സെൽഷസും ദക്ഷിണ കാഷ്മീരിലെ കൊകേർ നാഗിൽ മൈനസ് 1.7 ഉം ഖ്വാസിഗുണ്ടിൽ മൈനസ് 2.8 ഉം രേഖപ്പെടുത്തി. ലഡാക്കിൽ മൈനസ് 8.4 ഉം കാർഗിലിൽ മൈനസ് 9 ഉം ആയിരുന്നു താപനില. വെള്ളിയാഴ്ച മുതൽ കാഷ്മീരിൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മു കാഷ്മീരിൽ കൊടുംതണുപ്പ്
12:37 AM Nov 08, 2018 | Deepika.com