മധ്യപ്രദേശിൽ കോൺഗ്രസ് 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
12:37 AM Nov 08, 2018 | Deepika.com
ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് 29 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഇതോടെ നാലു ഘട്ടങ്ങളിലായി 213 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. 230 അംഗങ്ങളാണു മധ്യപ്രദേശ് നിയമസഭയിലുള്ളത്.