ചെന്നൈ: നടനും മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ 64-ാം പിറന്നാൾ ആഘോഷിച്ചു. താൻ ബിജെപിയുടെ കുഴലൂത്തുകാരനല്ലെന്നു കമൽഹാസൻ പറഞ്ഞു.ബിജെപിയുടെ കുഴലൂത്തുകാരനാണ് ഞാനെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അവാസ്തവമാണ്.
തമിഴ്നാട്ടിൽ 20 നിയമസഭാസീറ്റുകളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ മക്കൾ നീതി മയ്യം സുസജ്ജമാണ്. ജനങ്ങൾക്കൊപ്പം അവരുടെ ഉപകരണമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. അഴിമതിയില്ലാത്ത ആരോഗ്യപരമായ രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മക്കൾ നീതി മയ്യത്തിന്റെ ലക്ഷ്യവും അതാണ്- കമൽ വ്യക്തമാക്കി.
താൻ ബിജെപിയുടെ കുഴലൂത്തുകാരനല്ലെന്നു കമൽഹാസൻ
12:37 AM Nov 08, 2018 | Deepika.com