കാഷ്മീരിൽ രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ചു
12:14 AM Nov 07, 2018 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജീഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ സൈന്യത്തിൽനിന്ന് ഒളിച്ചോടിപ്പോയയാളാണ്. ദക്ഷിണ കാഷ്മീരിലെ സൈനപോറയിൽ ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിലാണു ഭീകരരെ കണ്ടെത്തിയത്.